ഡാളസ്സ്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവകാംഗവും, കുറിയന്നൂര്‍ തെങ്ങും തോട്ടത്തില്‍ വര്‍ഗ്ഗീസ് ജോണ്‍ എലിസബത്ത് ജോണ്‍ ദമ്പതിമാരുടെ മകനുമായ ഡീക്കന്‍ അരുണ്‍ സാമുവേല്‍ വര്‍ഗീസിന്റെ പൗരോഹിത്യ സ്ഥാനാരോഹണം ജൂലായ് 15 ശനി രാവിലെ എട്ട് മണിക്ക് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ചില്‍ മെത്രാ പോലീത്താ റൈറ്റ് റവ ജോസഫ് മാര്‍ത്തോമായുടെ മുഖ്യ കാര്‍മ്മികത്വത്തിലും, ഭദ്രാസനാധിപന്‍ റൈറ്റ് റവ ഡോ ഐസക്ക് മാര്ഫിലെക്സെനിയോസിന്റെ സഹകാര്‍മ്മികത്വത്തിലും നടത്തപ്പെടുന്നു.
2017 ജൂണ്‍ 16 ന് തിരുവല്ല മാര്‍ത്തോമാ ചര്‍ച്ചില്‍ റൈറ്റ് റവ ജോസഫ് മാര്‍ ബന്ന ബാബു, റൈറ്റ് റവ ഡോ തോമസ് മാര്‍ തിമോത്തിയോസ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്ന ശുശ്രൂഷയിലാണ് അരുണ്‍ സാമുവേല്‍ ഡീക്കന്‍ പദവിയിലേക്ക് പ്രവേശിപ്പിച്ചത്.
ദുബായില്‍ ജനിച്ച അരുണ്‍ മാതാപിതാക്കളോടൊപ്പം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയിലെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്സ് (ഡാളസ്സ്) ല്‍ നിന്നും ടെലി കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് ബിരുദം നേടിയ അരുണ്‍ ആത്മീയ വിഷയങ്ങളില്‍ പ്രകടിപ്പിച്ച താല്പര്യമാണ് പട്ടത്വ ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കുവാന്‍ സദാ നേതൃത്വത്തെ പ്രേരിപ്പിച്ചത്.
നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും മാര്‍ത്തോമാ സഭയുടെ പൂര്‍ണ്ണ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്ന പതിനൊന്നാമത്തേയും, ഡാളസ്സില്‍ നിന്നും അഞ്ചാമത്തേയും, ഫാര്‍മേഴ്സ് ഇടവകയില്‍ നിന്നും മുന്നാമത്തേയും പട്ടക്കാരനാണ് അരുണ്‍ സാമുവേല്‍.
ജൂലായ് 15 ന് നടക്കുന്ന പട്ടംകൊട് ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി മാതാപിതാക്കള്‍ അറിയിച്ചു. ഭദ്രാസനത്തിലെ വിവിധ സഭകളെ പ്രതിനിധീകരിച്ച് പട്ടക്കാര്‍, ഇടവക ജനങ്ങള്‍ എന്നിവരും പ്രത്യേക ശുശ്രൂഷയിലും, തുടര്‍ന്ന് നടക്കുന്ന വിശൂദ്ധ കുര്‍ബാനയിലും പങ്കെടുക്കാം.