ഓടിക്കൊണ്ടിരിയ്ക്കുന്നു
പെണ്‍കുട്ടി
പട്ടിക്കുവേണ്ടി.
ഓടിക്കൊണ്ടിരിയ്ക്കുന്നു
പട്ടി
പെണ്‍കുട്ടിക്കുവേണ്ടി.
ദിവസമൊരിക്കല്‍
അപ്പിയിടീക്കണമെന്നേയുള്ളു.
പുറത്താണെങ്കില്‍
കോരിക്കരുതി
ഗാര്‍ബേജില്‍ കളയണമെന്നും..
.
കൊടുക്കുന്നത് കഴിച്ചോളും
വാലാട്ടും
തണുപ്പില്‍ ചൂടുപകരും
വാലാട്ടും
ഉമ്മ വെച്ചാല്‍ മുഖം തിരിക്കില്ല.
സൗമ്യം മൂളും
വാലാട്ടും.
ശിക്ഷിച്ചാല്‍ കേസില്ല
ചെറു കരച്ചിലോടെ
മൂലയില്‍ ചൂളിയൊതുങ്ങും
വാലാട്ടും.
ജോലി കഴിഞ്ഞെത്തുമ്പോള്‍
പാദങ്ങളില്‍ നക്കും
സ്‌നേഹം മുട്ടിയുരുമ്മും
വാലാട്ടും.
മുഖം വീര്‍ക്കില്ല
വാലാട്ടും.
കൊണ്ടു നടക്കാം മനംപോലെ
മുന്നിലോ, പിന്നിലോ, .ഒപ്പമോ.
വാലാട്ടും.
കെട്ടിയിടാം;
തോന്നുമ്പോള്‍
തോന്നിയേടത്ത്
തോന്നുംപോലെ
വാലാട്ടും.
മൊഴിയൊച്ചയില്ല
തര്‍ക്കിക്കില്ല.
കള്ളില്ല, കഞ്ചാവില്ല.
ഭക്ഷണം കറന്‍സി.
ഭക്ഷണംതന്നെ കസേര.
ഭക്ഷണംതന്നെ ലഹരിയും..
ശത്രുക്കളെ
മുന്നേ മണത്തറിയും
ഒപ്പംനിന്ന് കുരയ്ക്കും
ഒപ്പംനിന്ന് ചെറുക്കും
ഒപ്പംനിന്ന് മരിക്കും.
വാലാട്ടും.
മറ്റുപട്ടികളെ
മണത്തടുക്കുമ്പോഴും
ചങ്ങലവലിച്ചാല്‍
പാടേ വിട്ട് ഒപ്പം പോരും.
വരിയുടച്ചാലുമില്ല ചോദ്യം..
വാലാട്ടും.
.
ഫോണില്ല,നെറ്റില്ല.
വാഹനങ്ങളില്‍ ഒറ്റക്ക് പോക്കില്ല
നാല്‍ക്കാലിയാകയാല്‍
വീണ്‌പോവില്ല.
തീറ്റുന്ന കയ്യില്‍ കടിക്കില്ല
കണ്ണീര്‍ കലക്കി കരളലിയിക്കില്ല.
ഉടുപ്പിച്ചതുണി ഉരിഞ്ഞുകളയില്ല .
വിശപ്പിനു തട്ടിക്കേറില്ല.
മൂഡിന് മൂഡൗട്ടാക്കില്ല.
വായ മൂടിപ്പിടിക്കില്ല.
മുടി കുത്തിപ്പിടിക്കില്ല.
കൈപിടിച്ചു പിരിയ്ക്കില്ല.
കണ്ണുരുട്ടില്ല,
ഇറക്കിവിട്ടാലും
കൂട്ടരെക്കൂട്ടി
കതക് കുത്തിപ്പൊളിക്കില്ല
തോക്കെടുക്കില്ല
വാലാട്ടാതിരിക്കില്ല.
പട്ടി
എത്ര നല്ല ഇണക്കുട്ടി!
വാലാട്ടിക്കൊണ്ടിരിക്കും!
Great simple poetry. Patti has gratitude, but who is envious ? Who is troubled ?
വാക്കുകള്‍ കൂപ്പ് തടി കയറ്റിയ ലോറികള്‍
മത്തായി കൊക്കയുടെ മുകളില്‍ കൂടി ഓടിക്കുമ്പോള്‍ കവിത
വളവില്‍ അപകടം പതിയിരിക്കുന്നു സൂഷിക്കുക .
കാട്ടു പെണ്ണും, കള്ള ചാരായവും തലയില്‍ കയറിയാല്‍
ഇതു പോലെ …...താങ്കള്ക്ക് വേറെ പണി ഇല്ലേ ?
പട്ടിക്കടിച്ചൊരു കവി ഓടി
പടുഭാഷ കവിതയുമായോടി
കിട്ടി പട്ടിയിട്ട അപ്പി
തൂലിക മുക്കി കവിത കുറിച്ച്