കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ്
ജാമ്യം നേടിയെടുക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇന്നു കോടതി അവധി
ആയതിനാല്‍ ജാമ്യാപേക്ഷ നാളെ നല്‍കിയേക്കുമെന്ന് സൂചന. ദിലീപിന്റെ ജാമ്യാപേക്ഷ
കഴിഞ്ഞദിവസം അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ്
ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അതേസമയം ഹൈക്കോടതിയിലും ദിലീപിന്റെ
ജാമ്യാപേക്ഷയെ എതിര്‍ക്കാനൊരുങ്ങുകയാണ് പൊലീസ്.
ദിലീപിനെന് ജാമ്യം
അനുവദിക്കരുതെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി. അതേസമയം,
ഒളിവില്‍പോയ മാനേജര്‍ അപ്പുണ്ണിയെയും അഭിഭാഷകന് പ്രതീഷ് ചാക്കോയെയും
കണ്ടെത്താനിള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ
പീഡനക്കേസാണിതെന്നു നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല