തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ
ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക്
അറിയില്ലെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമതി അംഗം വി. മുരളീധരന്. ഇത്തരമൊരു
പരാതിയെക്കുറിച്ചോ റിപ്പോര്‍ട്ടിനെക്കുറിച്ചോ അറിയില്ല.
ബിജെപിയുമായി ബന്ധപ്പെട്ട
ഒരു വേദിയിലും വിഷയം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. നാളെ പാര്‍ട്ടിയുടെ കോര്‍
ഗ്രൂപ്പ് യോഗം ചേരുന്നുണ്ട്. അവിടെ ഈ വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്പ്രസിഡന്റ്പറയും.സംസ്ഥാനഘടകത്തിനെതിരായിഅഴിമതിആരോപണമൊന്നുംഉയര്ന്നിട്ടില്ല.
ബിജെപിക്ക് ഇത്തരം അഴിമതിക്കാരുമായി ഒരു ബന്ധവുമില്ല. അഴിമതിക്കാരായ ആരും
ബിജെപിയില്‍ ഉണ്ടാവില്ല. അങ്ങനെയുള്ള ആരെങ്കിലും പാര്‍ട്ടിയിലുണ്ടെങ്കില്‍
അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും വി മുരളീധരന് പറഞ്ഞു.
അതേ
സമയം താന്‍ ആരോടും പണം വാങ്ങിയിട്ടില്ലെന്നു ആരോപണത്തിനു പിന്നില്‍
ഗൂഢാലോചനയുണ്ടെന്നും മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതി ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര് എസ്
വിനോദ് പറഞ്ഞു.