മമ്മൂട്ടിയും നയന്‍താരയും പ്രധാനവേഷത്തിലെത്തിയ ഭാസ്കര്‍ ദി
റാസ്കലിന് തമിഴ് റീമേക്കൊരുങ്ങുന്നു. 'ഭാസ്കര്‍ ഒരു റാസ്കല്‍' എന്ന
ചിത്രത്തില്‍ അരവിന്ദ് സ്വാമിയും അമലപോളുമാണ് വേഷമിടുന്നത്.
കുട്ടികളുടെ റോളില്‍
ബേബി നൈനികയും മാസ്റ്റര്‍ രാഘവും എത്തുന്നു. സേതുപതി, പാ പാണ്ടി തുടങ്ങിയ
ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മാസ്റ്റര്‍ രാഘവ്. സിദ്ദിഖ് തന്നെയാണ്
റീമേക്കൊരുക്കുന്നത്.
അജിത്ത്, രജനീകാന്ത് എന്നിവരെ ആദ്യം പ്രധാന
കഥാപാത്രത്തിനുവേണ്ടി ആലോചിച്ചെങ്കിലും അവസാനം അരവിന്ദ് സ്വാമിയെ
തീരുമാനിക്കുകയായിരുന്നു. ചിത്രം ഒക്ടോബറില്‍ റിലീസിനൊരുങ്ങുകയാണ്.