തന്നെക്കുറിച്ച് ആരാധകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന ആ പത്തു ചോദ്യങ്ങളുടെ മറുപടികള്‍ ഒരു വിഡിയോയിലൂടെയാണ് താരം പങ്കുവെക്കുന്നത്. ഷാരൂഖ് ഖാന് െ്രെപവറ്റ് ജെറ്റ് ഉണ്ടോ എന്നതായിരുന്നു ആദ്യ ചോദ്യം, സ്വതസിദ്ധമായ പുഞ്ചിരിയോടെ തമാശ കലര്‍ത്തി അതിനു താരം മറുപടി നല്കി. ” ഇതുവരെയും ഇല്ല, പക്ഷേ അതിനു വേണ്ടി നോക്കുന്നുണ്ട്. 1000കോടിയുടെ സിനിമ എനിക്കരികിലേക്കു വരാനായി കാത്തിരിക്കുകയാണ്”. അടുത്തതായിരുന്നു ആരാധകര്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യം, ഷാരൂഖിന്റെ ഫോണ്‍ നമ്ബര്‍ ഏതാണ് അതിന് ഒരു നമ്ബര്‍ പറഞ്ഞതിനു ശേഷം എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ താന്‍ എടുത്തോളാം അതല്ലെങ്കില്‍ മെസേജ് അയച്ചോളൂ തിരിച്ച് ഇമോജി സഹിതം മറുപടി നല്‍കാമെന്നാണ് താരം പറയുന്നത്. അടുത്തതൊരു രസകരമായ ചോദ്യമായിരുന്നു, എന്തുകൊണ്ടാണ് ഷാരൂഖ് ഇത്രത്തോളം പ്രശസ്തനായത്? സുമുഖന്‍, സുന്ദരന്‍, ഉയരമുള്ളവന്‍, സെക്സി ലുക്, നന്നായി സംസാരിക്കുന്നു ഇതൊക്കെ എനിക്കുണ്ടല്ലോ അതുകൊണ്ടാകാം എന്നു താരത്തിന്റെ മറുപടി. ഷാരൂഖ് ഖാന്റെ ശരീരത്തില്‍ ടാറ്റു ഉണ്ടോ എന്ന ചോദ്യത്തിന് തനിക്കു ടാറ്റു ചെയ്യുന്നതു പേടിയാണെന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മറുപടി.
ഷാരൂഖിന്റെ യഥാര്‍ഥ പേര് എന്താണെന്നാണ് ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ മറ്റൊരു ചോദ്യം. എന്നാല്‍ തന്റെ പേര് ഷാരൂഖ് ഖാന് എന്നു തന്നെയാണെന്നും മുത്തശ്ശിക്ക് അബ്ദുള്‍ റഹ്മാന് എന്നിടണമെന്നായിരുന്നു ആഗ്രഹം എങ്കിലും അച്ഛന്റെ നിര്‍ബന്ധത്തില്‍ ഷാരൂഖ് എന്ന് ഇടുകയായിരുന്നു എന്നും താരം പറഞ്ഞു. അടുത്തതതായി വന്നതും ആരാധകരുടെ പ്രിയ ചോദ്യങ്ങളായിരുന്നു. ഷാരൂഖ് പത്നി ഗൗരിയെ കണ്ടെത്തിയത് എങ്ങനെയാണെന്നും മന്നത് സ്വന്തമാക്കിയത് എങ്ങനെയാണെന്നുമായിരുന്നു അത്.
ഒരു പാര്‍ട്ടിക്കിടയില്‍ വച്ചാണ് ഗൗരിയെ കണ്ടെത്തിയതെന്നും ഒരുപാടു വേദനകള്‍ക്കു ശേഷമാണ് മന്നത് നേടിയതെന്നും താരം പറഞ്ഞു. കടം വാങ്ങിയും പരസ്യങ്ങളും ഷോകളും ചെയ്തും അഞ്ചും ആറും വര്‍ഷത്തേക്കുള്ള അഡ്വാന്‍സ് വാങ്ങി അവര്‍ക്കു വേണ്ടി സിനിമകള്‍ ചെയ്തുമൊക്കെയാണ് താന്‍ മന്നത് എന്ന സ്വപ്നം സ്വന്തമാക്കിയത് എന്ന് ഷാരൂഖ് പറയുന്നു.