Image

ഉഴവൂര്‍ വിജയന്‍ അവതരിപ്പിച്ച അവസാന ഡോക്കുമെന്ററി ജൂലൈ 25-നു ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും

Published on 24 July, 2017
ഉഴവൂര്‍ വിജയന്‍ അവതരിപ്പിച്ച അവസാന ഡോക്കുമെന്ററി ജൂലൈ 25-നു ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും
പാലാ: തന്റെ കുടുംബ സുഹൃത്തായ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെക്കുറിച്ചു തയ്യാറാക്കിയ 'ഉഴവൂരിന്റെ പുത്രന്‍' എന്ന ഡോക്കുമെന്ററി കാണാനാകാതെയാണ് ഉഴവൂര്‍ വിജയന്‍ യാത്രയായത്.

വിജയന്‍ ആശുപത്രിയിലാകുന്നതിന് ഏതാനും ദിവസം മുമ്പാണ് ഉഴവൂരിലും പരിസര പ്രദേശങ്ങളിലുമായി ഡോക്കുമെന്ററി ചിത്രീകരിച്ചത്. കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഡോക്കുമെന്ററി തയ്യാറാക്കിയത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ ഉഴവൂര്‍ വിജയനാണ് ഡോക്കുമെന്ററി അവതരിപ്പിക്കുന്നത്. ജിമ്മി ബാലരാമപുരമാണ് ഡോക്കുമെന്ററി സംവീധാനം ചെയ്തിരിക്കുന്നത്. ജൂലൈ 25-നു വൈകിട്ട് 8.30ന് ദൂരദര്‍ശന്‍ ചാനല്‍ ഡോക്കുമെന്ററി സംപ്രേഷണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജെ.ജോസ് അറിയിച്ചു.
ഉഴവൂര്‍ വിജയന്‍ അവതരിപ്പിച്ച അവസാന ഡോക്കുമെന്ററി ജൂലൈ 25-നു ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും
മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണനെക്കുറിച്ച് 'ഉഴവൂരിന്റെ പുത്രന്‍' എന്ന പേരില്‍ നിര്‍മ്മിക്കുന്ന ഡോക്കുമെന്ററിയുടെ ചിത്രീകരണം കുറിച്ചിത്താനം കെ.ആര്‍.നാരായണന്‍ ഗവ.എല്‍.പി.സ്കൂളില്‍ നടന്നപ്പോള്‍. ഡോക്യുമെന്ററി കോഓര്‍ഡിനേറ്റര്‍ പി.തങ്കച്ചന്‍, കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജെ. ജോസ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍, സംവീധായകന്‍ ജിമ്മി ബാലരാമപുരം തുടങ്ങിയവര്‍.(ഫയല്‍ ചിത്രം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക