ഫ്രാങ്ക്ഫര്‍ട്ട്-ന്യൂയോര്‍ക്ക്: ഇ കൊമേഴ്സ് ഭീമനായ ആമസോണ്‍ ഡോട് കോമിന്റെ ഉടമ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെയാണ് ജെഫ് പിന്നിലാക്കി ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായത്.
വ്യാഴാഴ് പുലര്‍ച്ചയോടെ ആമസോണ്‍ ഡോട് കോമിന്റെ ഓഹരികള്‍ക്ക് 1.8 ശതമാനം വിലകൂടിയതാണ് 51കാരനായ ജെഫിനെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാക്കി മാറ്റിയത്.
മെയ് 2013 മുതല്‍ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം ബില്‍ ഗേറ്റ്സിനായിരുന്നു. മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റിന്റെയും ആമസോണ്‍ ഡോട്ട് കോമിന്റേയും റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്റെയും ഉടമയാണ് ജെഫ് ബെസോസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല