ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ്
ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ഈവര്‍ഷത്തെ പിക്നിക്ക് ജൂലൈ 29-നു ശനിയാഴ്ച
ക്രീറ്റന്‍ ഓണ്‍ ഹണ്ട്സണ് പാര്‍ക്കില്‍ വച്ചു വിജയകരമായി നടത്തപ്പെട്ടു.
കാലാവസ്ഥ പ്രതികൂലമായിരിക്കുമെന്ന് അറിയിപ്പുണ്ടായിട്ടും മഴ ഇല്ലാതെ ഒരു
ദിവസം മുഴുവന്‍ ലഭിച്ചത് പിക്നിക്കിന് അനുഗ്രഹമായി.
മാര്‍ത്തമറിയം സമാജം നല്കിയ പ്രഭാത ഭക്ഷണത്തോടെ പിക്നിക്ക് ആരംഭിച്ചു.
സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ സ്പോര്‍ട്സ് മത്സരങ്ങള്‍ ഇടവക വികാരി വെരി
റവ. ചെറിയാന് നീലാങ്കല്‍ കോര്‍എപ്പിസ്കോപ്പയുടെ പ്രാര്‍ത്ഥനയോടെ
ആരംഭിച്ചു. വിവിധ സ്പോര്‍ട്സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള
മെഡലുകള്‍ വികാരിയച്ചന് നല്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള
കായിക മത്സരങ്ങളില്‍ ധാരാളം പേര് പങ്കെടുത്തു. മെന്‍സ് ഫോറത്തിന്റെ വകയായി
നടത്തപ്പെട്ട ബാര്‍ബി ക്യൂ ഈവര്‍ഷത്തെ പ്രത്യേകതയായിരുന്നു. കായിക
മത്സരങ്ങളുടെ ചുമതല മാത്യു ജോര്‍ജ്, ജോര്‍ജ്, സ്റ്റീവന്‍ ജോസഫ് എന്നിവര്‍
നിര്‍വഹിച്ചു.