നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഓണത്തിന് തിയേറ്ററുകളിലെത്തും. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ നിവിന്‍ ആരാധകര്‍ക്കായി പങ്കുവച്ചു.
അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാര്‍. ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. പ്രേമം ടീമിലെ കൃഷ്ണ ശങ്കര്‍, ഷറഫുദ്ധിന്‍ , സിജു വില്‍സണ്‍ തുടങ്ങിയവരും ലാല്‍, ദിലീഷ് പോത്തന്, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്.
നിവിനൊപ്പം പ്രേമത്തിലും സഖാവിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടന് കൂടിയാണ് അല്‍ത്താഫ്. സഖാവില്‍ നിവിന്റെ സുഹൃത്തായും പ്രേമം എന്ന ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച കഥാപാത്രമായ മേരിയുടെ സുഹൃത്തായും അല്‍ത്താഫ് തിളങ്ങിയിരുന്നു.