കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന് സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ദിലീപുമായി ഏറ്റവും അടുപ്പമുള്ളയാള്‍ എന്ന നിലയിലാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചു വരുത്തിയത്. നേരത്തെ കേസില്‍ ദിലീപിനെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ സിദ്ദിഖും ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയിരുന്നു.
2013ല്‍ അമ്മ താരനിശയില്‍ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ പ്രശ്നമുണ്ടായതിനെ കുറിച്ചാണ് പൊലീസ് പ്രധാനമായും സിദ്ദിഖിനോട് അന്വേഷിച്ചത്. താരനിശയില്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്നമുണ്ടായെന്നു ഈ സമയം ഇവരെ പിടിച്ചുമാറ്റിയത് താനാണെന്നും സിദ്ദിഖ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ദിലീപിനെതിരായ സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു സിദ്ദിഖ് രംഗത്തെത്തിയിരുന്നു.