ന്യൂയോര്‍ക്ക്: വെസ്റ്റ്സെയ്വില് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകിയില്പരിശുദ്ധ കന്യക മറിയത്തിന്റെ വാങ്ങിപ്പ് പെരുനാള് ഓഗസ്റ്റ് 18,19 തീയതികളില്‍ നടത്തപ്പെടുന്നു.
കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ റവ. ഫാ. ഡോ. നൈനാന് കെ ജോര്‍ജിന്റെ പ്രധാന കാര്‍മികത്വത്തിലാണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്.
ഓഗസ്റ്റ് 6 ഞായറാഴ്ച 9 മണിക്ക് പ്രഭാത പ്രാര്‍ഥന, 10 മണിക്ക് വിശുദ്ധ കുര്‍ബാന, 11.45 ന് വികാരി വെരി. റവ. പൗലോസ് ആദായി കോര്‍എപ്പിസ്കോപ്പയും അസി.വികാരി ഫാ. അജു ഫിലിപ്പ് മാത്യൂസും ചേര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റ് നിര്‍വഹിക്കും. ഓഗസ്റ്റ് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം. 6.45ന് ഭക്തിഗാനങ്ങള്‍. 7.15ന് റവ. ഡോ. നൈനാന് കെ ജോര്‍ജ് സുവിശേഷ പ്രസംഗം നടത്തും. രാത്രി 8.30ന് റിഫ്രഷ്മെന്റ്.
19 ശനിയാഴ്ച രാവിലെ 8.30ന് പ്രഭാതപ്രാര്‍ഥന, 9.30 ന് വി. കുര്‍ബാന റവ. ഡോ. നൈനാന് കെ ജോര്‍ജിന്റെ പ്രധാന കാര്‍മികത്വത്തില്‍ 11 മണിക്ക് നേര്‍ച്ച വിളമ്പ്, 12 ന് റാസ, 1 മണിക്ക് ആശീര്‍വാദം 1.15ന് ഉച്ചഭക്ഷണം.
പെരുന്നാള്‍ ശുശ്രൂഷകളില്‍ ളില്‍ എല്ലാ വിശ്വാസികളും വന്ന് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി വെരി. റവ. പൗലോസ് ആദായി കോര്‍എപ്പിസ്കോപ്പയും (ഫോണ്‍: 718 648 8172)അസി.വികാരി ഫാ. അജു ഫിലിപ്പ് മാത്യൂസും (ഫോണ്‍: 732 859 9421) അറിയിച്ചു.
വിവരങ്ങള്‍ക്ക്: ആല്വിന് ജോര്‍ജ് പെരുന്നാള്‍ കോഓര്‍ഡിനേറ്റര്‍(212 844 9260), ജോസഫ് സക്കറിയസെക്രട്ടറി(631 455 8277) സന്തോഷ് കോരുത്ട്രഷറര് (516 350 6274).