ന്യൂദല്‍ഹി: ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയെ നാളെ
തെരഞ്ഞെടുക്കും. എന്‍.ഡി.എ സ്ഥാനാര്‍ഥി എം. വെങ്കയ്യ നായിഡുവും
പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥി ഗോപാലകൃഷ്ണ ഗാന്ധിയും തമ്മിലാണ്
മത്സരം. വോട്ടെണ്ണലും നാളെ തന്നെ നടക്കും.
രഹസ്യ ബാലറ്റ് വഴിയാണ്
തെരഞ്ഞെടുപ്പ്. രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങള്‍ അടങ്ങുന്ന 790 പേരുള്ള
ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.
സ്ഥാനാര്‍ഥികളുടെ പേര്
രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകളാണ് നല്‍കുക. ചിഹ്നങ്ങളൊന്നും
രേഖപ്പെടുത്തിയിരിക്കില്ല. വോട്ടര്‍മാര്‍ക്ക് താത്പര്യമുള്ള പേരുകള്‍
തെരഞ്ഞെടുക്കാം. അതിന് പ്രത്യേക പേനയും ഉപയോഗിക്കണം. മറ്റേതു പേന ഉപയോഗിച്ച്
വോട്ട് രേഖപ്പെടുത്തിയാലും ആ വോട്ട് അസാധുവാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല