അഡലെയ്ഡ്: ഓസ്ട്രേലിയായിലെ അഡലെയ്ഡ് സൗത്ത് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന് അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഓഗസ്റ്റ് 19 ന് (ശനി) സെന്റ് ബര്‍ണദത്ത് പള്ളിയിലാണ് ആഘോഷ പരിപാടികള്‍. കൃതജ്ഞതാബലി, കലാ, കായിക പരിപാടികള്‍, പ്രാരംഭ സംഘാടകരെ ആദരിക്കല്‍ എന്നിവ പരിപാടിയുടെ ഭാഗമായിരിക്കും. ചടങ്ങില്‍ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഓണസദ്യയും നടക്കും.
റിപ്പോര്‍ട്ട്: ടോണി മാത്യു