ദിലീപിന് സുരക്ഷാഭീഷണിയെന്ന് രഹസ്യ റിപ്പോര്‍ട്ട്. ദിലീപ് പുറത്തിറങ്ങിയാല്‍ മലയാള സിനിമയുടെ ഹവാല ഇടപാട് വെളിച്ചത്താകുമെന്ന് ഭയന്ന് ദിലീപിനെ വകവരുത്താന്‍ പദ്ധതിയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മാത്രമല്ല, മലയാള സിനിമയെ നിയന്ത്രിക്കുന്ന ദാവുദ് ഇബ്രാഹിമും ഡി കമ്ബനിയുമാണെന്നാണ് സൂചന. ദാവൂദിന്റെ ബിനാമി ഗുല്‍ഷനാണ് മലയാള സിനിമയിലെ കള്ളപ്പണത്തിന്റെ പ്രധാന പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഗുല്‍ഷന്റെ ഇടപെടലുകളുടെ തെളിവും കിട്ടി. ഈ സാഹചര്യത്തില്‍ പൊലീസ് ചില മുന്‍കരുതലുകള്‍ എടുത്തു. അതുകൊണ്ടാണ് ദിലീപിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കോടതിയെ പൊലീസ് അറിയിച്ചതും.
ദിലീപ് ജയിലില്‍ ആണെങ്കിലും കോടതിയില്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. ആ സാഹചര്യം ദുരൂഹമായ ഒരു ആക്രമണത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. അധോലോകവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ദിലീപ് ജീവനോടെ ഇരിക്കാന്‍ താല്പര്യമില്ലെന്ന് പൊലീസ് തിരിച്ചറിയുന്നു. ദിലീപിന് എല്ലാം നഷ്ടമായി. അതുകൊണ്ട് തന്നെ എല്ലാം ദിലീപ് തുറന്നു പറയുമോ എന്ന ഭയം ചിലര്‍ക്കുണ്ട്.
സിനിമയിലെ സാമ്ബത്തിക ഇടപാടുകള്‍ ദിലീപ് ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല. എന്നാല്‍ പറയുമോ എന്ന ഭയം സിനിമയിലെ അധോലോകക്കാര്‍ക്കുണ്ട്. ഇത് മനസ്സിലാക്കിയാണ് ജാമ്യത്തിന് പോലും ദിലീപ് കരുതലോടെ ശ്രമിക്കുന്നതെന്നാണ് സൂചന.