ഫ്രാങ്ക്ഫര്‍ട്ട്: അടുത്ത മാസം സെപ്റ്റംബര്‍ 01 മുതല്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നു. ഈ ഡ്രസ് കോഡ് പാലിക്കാത്ത യാത്രക്കാരെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. പെണ്‍കുട്ടികളും, സ്ത്രീകളും കൈകളും, കാലുകളും, മാറിടവും മറയ്ക്കുന്ന വസ്ത്രം അണിയണം. ആണ്‍കുട്ടികളും, പുരുഷന്മാരും കാല് മറയ്ക്കുന്ന പാന്റ്സ് അല്ലെങ്കില്‍ പൈജാമയും, നെഞ്ച് പുറത്ത് കാണാത്ത ഷര്‍ട്ട് അല്ലെങ്കില്‍ പുള്ളോവര്‍ ധരിക്കണം.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ട്രാവല്‍ ഏജന്റന്മാര്
യാത്രക്കാര്‍ക്ക് ഈ ഡ്രസ് കോഡിനെക്കറിച്ചുള്ള വിവരങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ
നല്‍കണമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.