മസ്കറ്റ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചു വിവിധ പരിപാടികള്‍ നടത്തുന്നു. ഓഗസ്റ്റ് 13 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ വചന ശുശ്രൂഷ, നേര്‍ച്ച വിളന്പ്, ഫാമിലി കോണ്‍ഫറന്‍സ്, ആത്മീയ സംഘടനകളുടെ വാര്‍ഷികം എന്നിവ നടക്കും. ഈ വര്‍ഷത്തെ വചന പ്രഘോഷണങ്ങള്‍ക്ക് നിലയ്ക്കല്‍ ഭദ്രാസനത്തില്‍ നിന്നുള്ള ഫാ.ജേക്കബ് മാത്യു നേതൃത്വം നല്‍കും.
ഓഗസ്റ്റ് 13,14 തീയതികളില്‍ വൈകിട്ട് 7.30 ന് സന്ധ്യാ നമസ്കാരത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഗാന ശുശ്രൂഷയും വചന പ്രഘോഷണവും നടക്കും. 15 ചൊവ്വാഴ്ച വൈകിട്ട് സന്ധ്യാ നമസ്കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, നേര്‍ച്ച വിളന്പ് എന്നിവ നടക്കും. ബുധനാഴ്ച സന്ധ്യാ നമസ്കാരത്തെ തുടര്‍ന്ന്, കുടുംബ കൂട്ടായ്മയെ തുടര്‍ന്ന്, ആത്മീയ സംഘടനകളുടെ വാര്‍ഷികാഘോഷങ്ങള്‍ നടക്കും.
റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം