ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ഹോളിവുഡ് നടിമാരില്‍ ജേത്രി എമ്മ സ്റ്റോണ്‍ മുന്നില്‍. ഫോബ്സാണ് പട്ടിക പുറത്തുവിട്ടത്. ‘ലാ ലാ ലാന്‍ഡി’ലൂടെ മികച്ച നടിക്കുള്ള ഓസ്കര് നേടിയ നടി 2016 ജൂണ്‍മുതല്‍ 2017 ജൂണ്‍വരെയുള്ള കാലയളവില്‍ പ്രതിഫലമായി വാങ്ങിയത് 26 മില്യന്‍ ഡോളര്‍ (ഏകദേശം 166 കോടി രൂപ) ആണ്.
ജെന്നിഫര്‍ അനിസ്റ്റണ്‍, എമ്മ വാട്സണ് എന്നീ നടിമാരെ പിന്തള്ളിയാണ് ഈ നേട്ടം. എമ്മയുടെ വരുമാനത്തില്‍ ഈവര്‍ഷം 160 ശതമാനം വര്‍ധനയുണ്ടായി. മുമ്പ് രണ്ടുവര്‍ഷവും ഓസ്കര് ജേത്രിയായ ജെന്നിഫര്‍ ലോറന്‍സായിരുന്നു മുന്നില്‍.