ജയിലില്‍ നിന്ന് ശശികല പുറത്ത് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
Published on 21 August, 2017
ബംഗളൂരു: അനധികൃത
സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗ്ലൂരിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍
ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ജയിലില്‍ നിന്ന് പുറത്ത്
പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. തടവുകാര്‍ ധരിക്കുന്ന വേഷത്തിനു പകരം
കൂര്‍ത്തയണിഞ്ഞാണ് ശശികല ജയിലിനു പുറത്ത് പോകുന്നത്.
മുന്‍ ജയില്‍ ഡി.ഐ.ജി ഡി
രൂപയാണ് ശശികല ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ നടന്നു വരുന്ന സി.സി.ടി.വി
ദൃശ്യം പുറത്ത വിട്ടത്. ശശികലയോടൊപ്പം ബന്ധുകൂടിയായ ഇളവരശിയും നടന്നു വരുന്നത്
ദൃശ്യങ്ങളിലുണ്ട്.
ജയിലില്‍ ശശികലക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നെന്ന് ആരോപണ മുന്നയിച്ച
രൂപ കര്‍ണാടക പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് മൊഴി നല്‍കുമ്പോഴാണ്
ദൃശ്യങ്ങള്‍ തെളിവുകളായി നല്‍കിയത്.
പൊലീസുകരുടെ സാമീപ്യത്തില്‍ തന്നെയാണ്
ശശികല പ്രധാന കവാടത്തിലൂടെ നടന്നുവരുന്നത്. ശശികലയും ഇളവരശിയും അകത്ത്
പ്രവേശിച്ചയുടന്‍ പൊലീസുകാര്‍ കവാടം അടക്കുന്നതും ദൃശ്യങ്ങളില്‍
വ്യക്തമാണ്.
നേരത്തെ ജയില്‍ ഡി.ജി.പിയടക്കം പലര്‍ക്കും രണ്ടു കോടി രൂപ കൈക്കൂലി
നല്കി ജയിലില്‍ ശശികല പ്രത്യേക പരിഗണനയോടെയാണ് കഴിയുന്നതെന്ന് ആരോപണം
ഉയര്‍ന്നിരുന്നു. ഇവ ചൂണ്ടിക്കാട്ടി ഇവര്‍ സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല