Image

സീറോമലബാര്‍ രൂപത വാര്‍ഷികവും ബൈബിള്‍ കണ്‍വന്‍ഷനും പെര്‍ത്തില്‍

Published on 21 August, 2017
സീറോമലബാര്‍ രൂപത വാര്‍ഷികവും ബൈബിള്‍ കണ്‍വന്‍ഷനും പെര്‍ത്തില്‍
  
 
പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ സീറോമലബാര്‍ രൂപതയുടെ മൂന്നാമത് വാര്‍ഷികാഘോഷവും ബൈബിള്‍ കണ്‍വന്‍ഷനും (കൃപാഭിഷേകം 2017) സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ പെര്‍ത്തില്‍ സംഘടിപ്പിക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒരുപോലെ പ്രശസ്തനായ സുവിശേഷപ്രഘോഷകനും അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ഡൊമിനിക് വളാന്‍മനാലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

പെര്‍ത്ത് മിഡില്‍സ്വാനിലെ ലസാലെ കോളജ് ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 23 ന്
ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ ഓസ്‌ട്രേലിയയിലെ സീറോമലബാര്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ പങ്കെടുക്കും. തുടര്‍ന്ന് രാത്രി 9 വരെ കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ നടക്കും. 24, 25 തീയതികളിലും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ രാത്രി 9 വരെയാണ് കണ്‍വന്‍ഷന്‍ സമയം.

സമാപനദിവസമായ 25ന് ഉച്ചകഴിഞ്ഞ് 3.30 ന് രൂപതയുടെ മൂന്നാം വാര്‍ഷികത്തേത്തുടര്‍ന്നുള്ള പൊതുസമ്മേളനം നടക്കും. പെര്‍ത്ത് ആര്‍ച്ച് ബിഷപ് തിമോത്തി കോസ്‌റ്റെലോ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ഓസ്‌ട്രേലിയയിലെ മതരാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കും. രൂപത വാര്‍ഷികാഘോഷങ്ങളിലും ബൈബിള്‍ കണ്‍വെന്‍ഷനിലും പങ്കെടുത്ത് അനുഗ്രഹം
പ്രാപിക്കാനായി ഓസ്‌ട്രേലിയയിലെ മുഴുവന്‍ െ്രെകസ്തവ വിശ്വാസികളേയും ബിഷപ് ബോസ്‌കോ പുത്തൂര്‍ ആഹ്വാനം ചെയ്തു.

ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം കമ്മിറ്റി
പ്രവര്‍ത്തനമാരംഭിച്ചു. രൂപത വികാരി ജനറല്‍ ഫാ. ഫ്രാന്‍സീസ് കോലഞ്ചേരിയുടെ
നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പെര്‍ത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി വൈദികരുള്‍പ്പെടെ രണ്ടായിരത്തിലധികം വിശ്വാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഫാ. ഫ്രാന്‍സീസ് കോലഞ്ചേരി അറിയിച്ചു.

പ്രോഗ്രാമിന്റെ ജനറല്‍ കണ്‍വീനറായി പെര്‍ത്ത് സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവക വികാരി ഫാ. അനീഷ് പൊന്നെടുത്തകല്ലേല്‍ വിസി. പ്രവര്‍ത്തിക്കുന്നു. കണ്‍വീനര്‍ സോജി ആന്റണി, ജോയിന്റ് കണ്‍വീനര്‍ പോളി ജോര്‍ജ്, ബിനോ പോളാശേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി പെര്‍ത്ത് വിമാനത്താവളത്തില്‍ പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഫാ. അനീഷ് അറിയിച്ചു. ഇതിന് പുറമേ സൗജന്യ താമസ സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി smcconventionperth@gmail.com എന്ന മെയിലില്‍ ബന്ധപ്പെടണം.

റിപ്പോര്‍ട്ട്: പ്രകാശ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക