ന്യു യോര്‍ക്ക്: ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ
ആഭിമുഖ്യത്തില്‍ ന്യൂ യോര്‍ക്കില്‍ 'ദൃക് - ദൃശ്യവിവേകം' യജ്ഞത്തിന്
തുടക്കമായി. ക്യൂന്‍സ് ബ്രാഡോക്ക് അവന്യൂല്‍ സ്ഥിതി ചെയ്യുന്ന നായര്‍
ബെനവലന്റ് അസോസിയേഷന് ആസ്ഥാനത്ത് പ്രൗഢ ഗംഭീര ചടങ്ങുകള്‍ക്ക് തിരി
തെളിഞ്ഞു. താലപ്പൊലിയുടെയും ചെണ്ട വാദ്യത്തിന്റെയുംനാമജപത്തിന്റെയും
അകമ്പടിയോടെ ഭാഗവത ആചാര്യന് സ്വാമി ഉദിത് ചൈതന്യയെ വേദിയിലേക്ക് സ്വാഗതം
ചെയ്തു.
'ദൃക് - ദൃശ്യവിവേകം' വേദാന്ത ശാഖ്യയില്‍ പ്രസിദ്ധമായ പ്രകരണങ്ങളില്‍
ഒന്നാണ്. ആദി ശങ്കരാചാര്യര്‍ രചിച്ച ഈ പ്രൗഢ ഗ്രന്ഥം ഉപനിഷത്തുകള്‍
സാധാരണക്കാരന് വേദ്യമാക്കാന്‍ ഉള്ള വഴി ആണെന്ന് സ്വാമിജി ആമുഖ
പ്രസംഗത്തില്‍ പറഞ്ഞു. ജീവിതത്തിലെ പ്രശനങ്ങളെ ധീരതയോടെ നേരിടാനുള്ള ആത്മ
ധൈര്യം നമ്മളില്‍ ഓരോരുത്തരിലും അന്തര്‍ലീനമാണ്. അതിനായി സ്വന്തം ചിന്തകളെ
വിശകലനം ചെയ്യാനും നേര്‍വഴിക്ക് നയിക്കുവാനും നമ്മള് ഓരോരുത്തര്‍ക്കും
സാധിക്കണം. ആചാര്യന്മാരില് നിന്ന് വിശിഷ്ട ഗ്രന്ഥങ്ങള്‍ കേള്‍ക്കുകയും
സാധനയിലൂടെ സ്വയം പരിവര്‍ത്തനം ചെയ്യുകയുമാണ് നമ്മുടെ ധര്‍മ്മമെന്നു
സ്വാമിജി കൂട്ടിച്ചേര്‍ത്തു.
സുപ്രസിദ്ധ ഗായിക അനിത കൃഷ്ണയുടെ സംഗീത കച്ചേരി കര്‍ണാനന്ദകരം ആയി. കൃഷ്ണ
പ്രയാഗ, സന്ദീപ് അയ്യര്‍, രംഗശ്രീ റാംജി എന്നിവര്‍ പക്കവാദ്യത്തില്‍
ശ്രോതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.
പരിപാടികള്‍ക്ക് ഡോ. ഉണ്ണികൃഷ്ണന് തമ്പി, റാം പോറ്റി, ഗോപിനാഥ് കുറുപ്പ്,
കുന്നപ്പള്ളില്‍ രാജഗോപാലന്‍, ജയപ്രകാശ് നായര്‍,ജി കെ നായര്‍, രഘുനാഥന്
നായര്‍, ബാഹുലേയന് രാഘവന്, സതീഷ് കാലത്ത്, രഘുവരന് നായര്‍, വനജാ നായര്‍,
ഡോ. നിഷ പിള്ള, താമര രാജീവ്, താര സായി, വാസന്തി രാജ്മോഹന്‍,ചിത്രജ
ചന്ദ്രമോഹന് എന്നിവര്‍ നേതൃത്വം നല്കി.
ആഗസ്റ്റ് 20 മുതല്‍ 26 വരെ ആണ് വേദാന്ത യജ്ഞം നടത്തുന്നത്. കുട്ടികള്‍ക്ക്
വേണ്ടി എല്ലാ ദിവസവും വൈകിട്ട് 5 മണി മുതല്‍ 6 മണി വരെ പ്രത്യേക
ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്. 6 മണി മുതല്‍ 6.30വരെ ചോദ്യോത്തരവേള.
തുടര്‍ന്ന് 8.30വരെസ്വാമിജി പൊതു പ്രഭാഷണം നടത്തും. ജാതിമത ഭേദമെന്യേ
ഏവര്‍ക്കും സ്വാഗതമെന്ന് സംഘാടകര്‍ അറിയിച്ചു.
https://www.ncbi.nlm.nih.gov/pubmed/10213804 ( from American govt. owned web site )
If not cured, we can try cow urine.