Image

മലേഗാവ്‌ സ്‌ഫോടന കേസ്‌: ശ്രീകാന്ത്‌ പുരോഹിത്‌ ജയില്‍ മോചിതനായി

Published on 23 August, 2017
മലേഗാവ്‌ സ്‌ഫോടന കേസ്‌:  ശ്രീകാന്ത്‌ പുരോഹിത്‌ ജയില്‍ മോചിതനായി

ന്യൂദല്‍ഹി: മലേഗാവ്‌ സ്‌ഫോടന കേസില്‍ ജാമ്യം ലഭിച്ച കേണല്‍ ശ്രീകാന്ത്‌ പ്രസാദ്‌ പുരോഹിത്‌ ജയില്‍ മോചിതനായി. കേസില്‍ ഒമ്പത്‌ വര്‍ഷം ജയില്‍വാസം അനുഭവിച്ച ശേഷമാണ്‌ കേണല്‍ പുരോഹിത്‌ ജയില്‍ മോചിതനാകുന്നത്‌.

എന്‍ഐഎയും ഭീകരവിരുദ്ധ സംഘവും സമര്‍പ്പിച്ച കുറ്റപത്രങ്ങളില്‍ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങളുണ്ടെന്ന്‌ നിരീക്ഷിച്ചാണ്‌ പുരോഹിത്തിന്‌ ജാമ്യം അനുവദിച്ചത്‌.

നവി മുംബൈയിലെ തജോള ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയ പുരോഹിത്‌ സൈനിക അകമ്പടിയോട്‌ കൂടി പൂനെയിലെ സൈനിക കേന്ദ്രത്തിലേക്ക്‌ തിരിച്ചു. 24 മണിക്കൂറിനകം സൈനിക കേന്ദ്രത്തിലെത്തി റിപ്പോര്‍ട്ട്‌ ചെയ്യുമെന്നാണ്‌ വിവരം.

അതേസമയം, അദ്ദേഹത്തിന്‌ സൈന്യത്തില്‍ പ്രത്യേക ചുമതല നല്‍കില്ല. പുരോഹിത്തിന്‍റെ പ്രവര്‍ത്തനം സൈന്യം നിരീക്ഷിക്കുകയും ചെയ്യും.

തിങ്കളാഴ്‌ചയാണ്‌ പുരോഹിതിന്‌ സുപ്രീം കോടതി ജാമ്യം അനുവദിച്ചത്‌. ജാമ്യാപേക്ഷ തള്ളിയ ബോം?ബെ ഹൈക്കോടതി ഉത്തരവിനെതിരേയാണ്‌ പുരോഹിത്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. രാഷ്‌ട്രീയചേരിപ്പോരിന്‌ ഇരയായി താന്‍ ഒമ്പത്‌ വര്‍ഷം ജയിലില്‍ കഴിഞ്ഞുവെന്ന്‌ പുരോഹിത്‌ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്‌.

സൈന്യത്തില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി ജോലി ചെയ്‌തിരുന്ന പുരോഹിത്തിനെ ഒമ്പത്‌ പേര്‍ കൊല്ലപ്പെട്ട മലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ 2008ല്‍ മഹാരാഷ്ട്ര എടിഎസ്സാണ്‌ അറസ്റ്റ്‌ ചെയ്യുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക