സൗബിന് സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ സെപ്റ്റംബര്‍ അവസാനത്തോടെ തിയേറ്ററുകളില്‍ എത്തും. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കുന്നത്. ഷൈന്‍ നിഗം, ജേക്കബ് ഗ്രിഗറി, ഇന്ദ്രന്‍സ്, സിദ്ദിഖ്, ശ്രിന്ദ എന്നിവരും ചിത്രത്തിലുണ്ട്.
അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്, ദി മൂവീ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ് നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പറവയ്ക്കുണ്ട്. സൗബിന് ഷാഹിര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.
ദുല്‍ഖര്‍ ചിത്രം സോലോ സെപ്റ്റംബര്‍ 21നാണ് തിയേറ്ററുകളിലെത്തുന്നത്. ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.