ലണ്ടന്‍: യൂറോപ്യന്‍ വന്‍കരയിലാകമാനം സൂര്യഗ്രഹണം ദൃശ്യമായി. ബ്രിട്ടനില്‍ മാത്രം മേഘാവൃതമായ ആകാശം കാരണം ദൃശ്യങ്ങള്‍ വ്യക്തമായില്ല. വൈകുന്നേരത്തെ സൂര്യഗ്രഹണത്തിന് പതിവില്ലാത്ത ചാരുതയായിരുന്നു യൂറോപ്പില്‍. ഗ്രഹണം ഭാഗികമായിരുന്നെങ്കിലും അസ്തമയ ശോഭയില്‍ ഇത് അവിസ്മരണീയ ദൃശ്യമായി.
ബ്രിട്ടനില്‍ ഡെവണ്‍, കോണ്‍വാള്‍, ഡോര്‍സെറ്റ് എന്നിവിടങ്ങളില്‍ അഞ്ച് ശതമാനം വരെ സൂര്യഗ്രഹണം കാണാനായി. യുഎസിലാണ് സൂര്യഗ്രഹണം പൂര്‍ണമായിരുന്നത്. ചില സ്റ്റേറ്റുകളില്‍ ഈ സമയത്ത് രാത്രി പോലെ ഇരുട്ടുമായി.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍