ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ഫാ. ബിനോജ് മുളവരിക്കല്‍ 25 , 26 തീയതികളില്‍ താലയിലുള്ള ബൊഹെര്‍ണാബ്റീന സെന്റ് ആന്‍സ് പള്ളിയില്‍ 'ബേണിംഗ് ബുഷ് ' ധ്യാനം നടത്തുന്നതിനായി ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ യൂത്ത് ഇഗ്നെറ് ആണ് ബേണിംഗ് ബുഷ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഫാ. ബിനോജ് മുളവരിക്കലിനെ സീറോ മലബാര്‍ ചാപ്ലൈന്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, സഭാ സെക്രട്ടറി ജോണ്സന് ചക്കാലക്കല്‍, ട്രഷറര്‍ ടിബി മാത്യു, മാഗസിന് എഡിറ്റര്‍ സാജു മേല്പറന്പില്, യൂത്ത് ആനിമേറ്റര്‍ ബിനു ആന്റണി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ബേണിംഗ് ബുഷ് ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോര്‍ഡിനേറ്റര്‍സ് അറിയിച്ചു. ഇനിയും പേര് രജിസ്റ്റര്‍ ചെയ്യുവാനുള്ളവര്ക്കു ംംം . ്യെൃീാമഹമയമൃ .ശല എന്ന വെബ്സൈറ്റില്‍ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു വരെ സൗകര്യം ഉണ്ടായിരിക്കുമെന്നും കോര്‍ഡിനേറ്റര്‍സ് അറിയിച്ചു.
റിപ്പോര്‍ട്ട്: ജെയ്സണ്‍ ജോസഫ്