ബോബി സിന്‍ഹയുമൊത്ത് അഭിനയിക്കുന്നത് താന്‍ ഏറെ ആസ്വദിച്ചുവെന്ന് സൂസി ഗണേശന് സംവിധാനം ചെയ്യുന്ന തിരുട്ടുപയലേ 2 എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് അമല വെളിപ്പെടുത്തി. തങ്ങള്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തന്റെ ശരീരത്തില്‍ തൊടുന്നതില്‍ ബോബി അറച്ചിരുന്നുവെന്നും അമല പറഞ്ഞു. ബോബി സിംഹ എന്നതിന് പകരം ബേബി സിംഹ എന്നായിരുന്നു താന്‍ കളിയാക്കി വിളിച്ചിരുന്നതെന്നും അമല പറഞ്ഞു,
തിരുട്ടു പയലേ 2 ചിത്രത്തിലും ഗ്ലാമറസായാണ് അമല അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് തന്നെ അത് വ്യക്തമായിരുന്നു. ആദ്യ ഭാഗത്തില്‍ സോണിയ അഗര്‍വാള്‍,? ജീവന്, അബ്ബാസ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ മാസം ചിത്ര ത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങും.