ബെന്‍ഡിഗോ: ഓസ്ട്രേലിയയിലെ ബെന്‍ഡിഗോയില്‍ താമസിക്കുന്ന മലയാളികൂട്ടായ്മയായ ബെന്‍ ഡിഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17 ന് (ഞായര്‍) നടക്കും.
രാവിലെ 10 ന് ഈഗിള്‍ ഹോക്കിലെ സെന്റ് ലിബേരിയസ് ഹാളില്‍ നടക്കുന്ന ഓള് ഓസ്രേലിയ വടംവലി മല്‍സരത്തോടെ പരിപാടികള്‍ ആരംഭിക്കും. ബ്രിസ്ബെയിന്‍, സിഡ്നി അഡ്ലെയ്ഡ്, പെര്‍ത്ത്, മെല്‍ബണ്‍ എന്നിവിടങ്ങളിലെ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ഓണാഘോഷങ്ങളില്‍ വിഭവ സമൃദ്ധമായ ഓണസദ്യയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും. ബെന്‍ഡിഗോയില്‍ പുതിയതായി ആരംഭിക്കുന്ന ചെണ്ടമേള ബാന്‍ഡിന്റെ ഔദ്യോഗിക ഉദ്ഘാടനം ചടങ്ങില്‍ നടക്കും. ചടങ്ങുകള്‍ നടക്കുക.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്