കൊച്ചി: നടിയെ ആക്രമിച്ച
കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി സുനില്‍കുമാര്‍. നാദിര്‍ഷ തനിക്ക്
പണം തന്നിട്ടുണ്ടെന്നായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍.
തൊടുപുഴയിലെ സിനിമാ
സെറ്റിലെത്തി നാദിര്‍ഷ തനിക്ക് മുപ്പതിനായിരം രൂപ നല്‍കിയെന്നും ദിലീപ്
പറഞ്ഞിട്ടാണ് നാദിര്‍ഷ പണം തന്നതെന്നുമാണ് സുനില്‍കുമാറിന്റെ മൊഴിയില്‍
പറയുന്നത്.
അതേസമയം സുനില്‍കുമാറിന് പണംനല്‍കിയെന്ന് പറയാന്‍ പൊലീസ് തനിക്ക്
മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ഇക്കാര്യം നാളെ കോടതിയില്‍ ഉന്നയിക്കുമെന്നും
നാദര്‍ഷയുടെ അഭിഭാഷകന് പറഞ്ഞു.
നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനായി
തയ്യാറെടുക്കുന്നതിന്റെ മുന്നോടിയായാണ് സുനില്‍കുമാറിന്റെ വെളിപ്പെടുത്തല്‍.
പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെ നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ
ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നാദിര്‍ഷയെ
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
അതേസമയം
രണ്ടുമാസത്തിലേറെയായി ജയിലില്‍ കഴിയുന്ന നടന് ദിലീപ് നാളെ ജാമ്യത്തിനായി
ഹൈക്കോടതിയെ സമീപിക്കും.