ഡല്‍ഹി രാജധാനി എക്സ്പ്രസ് പാളം തെറ്റി.
അവസാന കോച്ചാണ് അപകടത്തില്‍പ്പെട്ടത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക്
പ്രേവേശിക്കവെ ഇന്നു രാവിലെ ആറുമണിക്കാണ് പാളം തെറ്റിയത്. ആളപായമോ ആര്‍ക്കും
പരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സെപ്തംബറില്‍ ഇത് രണ്ടാം തവണ രാജധാനി
എക്സ്പ്രസ് പാളം തെറ്റുന്നത്. ഒരാഴ്ച്ച മുന്‍പ് ഡല്‍ഹിയിലെ തന്നെ ശിവാജി
പാലത്തിന് സമീപം രാജധാനി പാളം തെറ്റിയിരുന്നു.
ആഗ്സ്ത് 19ന്
ഉത്തര്‍പ്രദേശില്‍ ഉത്ക്കല്‍ എക്സ്പ്രസ് പാളം തെറ്റി 23 പേര് മരിച്ചിരുന്നു