അഡ് ലെയ്ഡ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് പുതിയ വികാരിയായി ഫാ. അനിഷ് കെ. സാമിനെ ഇടവക മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് നിയമിച്ചു.
2007 മുതല്‍ മെല്‍ബണില്‍ നിന്നും വൈദികരെത്തി ആരാധനക്ക് നേതൃത്വം നല്‍കുകയും ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത് വികാരിമാരായി പ്രവര്‍ത്തിച്ചു വരികയുമായിരുന്നു ഈ ഇടവക.
സെപ്റ്റംബര്‍ എട്ടിന് രാവിലെ അഡ് ലെയ്ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫാ. അനിഷ് കെ. സാമിന് ഇടവക ജനങ്ങള്‍ ഊഷ്മള സ്വീകരണം നല്കി. ഒന്‍പതിന് രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു ഇടവകയുടെ നേതൃത്വത്തില്‍ ഓണാഘോഷവും നടത്തി. കൈക്കാരന് ബിജു കുറിയാക്കോസ്, സെക്രട്ടറി ജോഷി ആന്‍ഡ്രൂസ്, ഓണപരിപാടിയുടെ കണ്‍വീനര്‍ ജിജി തോമസ് എന്നിവര്‍ നേതൃത്വം നല്കി.