വിശ്വനായി മാറുന്ന രംഗങ്ങളില്‍ വൈദഗ്ധ്യമുള്ള ഒരു നടനു മാത്രം അഭിനയിച്ചു
പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ആ രംഗങ്ങള്‍ മനോഹരമാക്കുകയും ചെയ്തു.
പ്രത്യേകിച്ചും ആക്ഷന്‍ രംഗങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ വിശ്വന്റെ ചില മാനറിസങ്ങള്‍
പ്രകടിപ്പിക്കുന്ന രംഗങ്ങള്‍. കഥാപാത്രം വിട്ടൊഴിയാത്ത നടന്റെ അവസ്ഥ.
വിശ്വനായെത്തിയ അനൂപും മാത്തനെ അവതരിപ്പിച്ച സിദ്ദിഖും കൈയ്യടി നേടുന്നുണ്ട്.
സലിംകുമാറിന്റെ നര്‍മരംഗങ്ങള്‍ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ പോന്നതാണ്.
സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം കോമഡിരംഗങ്ങള്‍ മികച്ചതാക്കിയിട്ടുണ്ട്.
നായികയായെത്തിയ അന്ന രേഷ്മ പ്രിയങ്ക എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീത
പുലര്‍ത്തി. കടപ്പുറത്തെ പയ്യനായി എത്തുന്ന നടന്റെ വേഷം ഒരു കാമ്പസിനു ചേര്‍ന്നതാണോ
എന്നു സംശയമാണ്.
ഇന്ന് തീരെ പാവപ്പെട്ട കുട്ടികള്‍ പോലും ഇമ്മാതിരി ബനിയനും
ഷര്‍ട്ടുമിട്ട് കാമ്പസില്‍ പോകുമോ എന്നു സംശയമാണ്. ചെമ്പന്‍ വിനോദ് അലന്‍സിയര്‍
അരുണ്‍ കുര്യന് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി.
ഏതായാലും വലിയ പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ അത്യാവശ്യം
കണ്ടാസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ഈ ചിത്രം
കണ്ടിരിക്കുമ്പോള്‍ ലാല്‍ ജോസ് തന്നെ സംവിധാനം ചെയ്ത ക്ളാസ്മേറ്റ് എന്ന
ചിത്രത്തെ കുറിച്ച് ഓര്മിക്കാതിരുന്നാല് നന്ന്. കാരണം നിരശപ്പെടേണ്ടി വരില്ല.