ചണ്ഡീഗഡ്: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ജന്മനാടായ പഞ്ചാബില്‍ സിപിഎമ്മിനു കിട്ടിയത് ഒരു ശതമാനത്തിലും താഴെ വോട്ട്. അതായത് 0.16 ശതമാനം മാത്രം. 2007ലെ തെരഞ്ഞടുപ്പില്‍ കിട്ടിയതിന്റെ പകുതിയാണ് ഇക്കുറി കിട്ടിയത്. 2007ല്‍ 0.28 ശതമാനം വോട്ടു ലഭിച്ചിരുന്നു.
അതേസമയം, സിപിഐ വോട്ടുവിഹിതത്തില്‍ നേരിയ വര്‍ധനയുണ്ടായി. ഇക്കുറി 0.82 ശതമാനം വോട്ടു സിപിഐ നേടി. 2007ല്‍ കിട്ടിയ വോട്ട് 0.76 ശതമാനമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശക്തി പഞ്ചാബില്‍ നാള്‍ക്കുനാള്‍ ക്ഷയിച്ചുവരുകയാണ്. സിപിഐ 1997ല്‍ 2.98 ശതമാനം വോട്ടു നേടിയിരുന്നു. 2002ല്‍ അത് 2.15 ശതമാനമായി കുറഞ്ഞു. സിപിഎമ്മാകട്ടെ 1997ല്‍ 1.79 ശതമാനം വോട്ടു നേടിയിരുന്നു. 2002ല്‍ അത് 0.36 ശതമാനമായി കുറഞ്ഞു. സീറ്റു ലഭിച്ചില്ലെങ്കിലും ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) പഞ്ചാബില്‍ 4.30 ശതമാനം വോട്ടു നേടി.