വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായ സാമിയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഹരിയും വിക്രവും ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിക്രത്തിന്റെ തിരക്കുകള്‍ കാരണം ചിത്രീകരണം വൈകുകയായിരുന്നു എന്നാണ് വിവരം. സാമിയില്‍ നായികയായി എത്തിയ തൃഷ തന്നെയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. തൃഷയ്ക്ക് പുറമെ കീര്‍ത്തി സുരേഷും ചിത്രത്തിലുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യഭാഗം തമിഴ്നാട്ടില്‍ ചിത്രീകരിച്ച ശേഷം പിന്നീട് ദില്ലിയിലേക്കും, നേപ്പാളിലേക്കും ചിത്രീകരിക്കും. ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാമിയുടെ ആദ്യ ഭാഗത്തില്‍ മുഴുനീള കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. തൃഷയ്ക്കും, കീര്‍ത്തിക്കും തുല്യ പ്രധാന്യം നല്കുന്ന വേഷമാണ് സാമി 2 വിലുള്ളത്.
പോലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് സാമിയില്‍ വിക്രം അവതരിപ്പിച്ചത്. ‘കുറച്ചു കാലത്തിനുശേഷമാണ് ഞാനും, വിക്രമും ഒന്നിക്കുന്നത്. വലിയ പ്രതീക്ഷയാണ് സിനിമയെക്കുറിച്ചുള്ളതെന്ന് സംവിധായകന് ഹരി പറഞ്ഞു. സാമി 2 ബിഗ് ബജറ്റ് ചിത്രമാണെന്നും’ സംവിധായകന് ഹരി പറഞ്ഞു.