Image

ഐക്യഗാഥയായി യോങ്കേഴ്‌സില്‍ ഓണാഘോഷം ഹ്രുദ്യമായി

Published on 26 September, 2017
ഐക്യഗാഥയായി യോങ്കേഴ്‌സില്‍ ഓണാഘോഷം ഹ്രുദ്യമായി
യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ പതിനേഴാമത് ഓണാഘോഷങ്ങള്‍ മലയാളിയുടെ ഐക്യഗാഥയായി. ട്രെസ്റ്റേറ്റിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നും യോങ്കേഴ്‌സില്‍ ഇന്നേ വരെ നടന്നതില്‍ ഏറ്റവും മികവുറ്റതുമായ ഓണാഘോഷം പങ്കെടുത്തവരുടെ മനസില്‍ പുത്തന്‍ അനുഭൂതിയായി.

സോണ്ടേഴ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍54 കൂട്ടം കറികളോടെ, ഇലയിട്ടുള്ള ഓണസദ്യയുടെ രുചി ഏറെ നാള നാവില്‍ നിന്നു മാറില്ല. മെഗാ തിരുവാതിര, ചെണ്ടമേളം, പുലികളി, മാവേലിക്കു വരവേല്പ് എന്നിവ ഹ്രുദ്യമായി. ജനപങ്കാളിത്തത്തിന്റെ ആവേശം ചടങ്ങുകളില്‍ പ്രഭാപൂരമായി.

അസംബ്ലി വുമണ്‍ ഷെല്ലി മേയര്‍ ഓണാഘോഷങ്ങളില്‍ മുഖ്യാതിഥിയായിരുന്നു.ഡോ. നിഷാ പിള്ള ഓണസന്ദേശം നല്‍കി. മാവേലി ഐതിഹ്യത്തിലെ തെറ്റിദ്ധാരണകളും നാം പഠിക്കേണ്ട പാഠങ്ങളും ഡോ. നിഷ പിള്ള വിവരിച്ചു. മഹാബലിയെ സ്വര്‍ഗത്തേക്കാള്‍ ഉത്തമമായ സുതലത്തിലേക്കാണു വാമനന്‍ ആനയിച്ചത്. അതിനു പുറമെ വര്‍ഷത്തിലൊരു നാള്‍ പഴയ പ്രജകളെ കാണാന്‍ അവസരം നല്‍കുകയും ചെയ്തു. കേരളമായിരുന്നില്ല മഹാബലിയുടെ അസ്ഥാനമെന്നാണു ഭാഗവതം സൂചിപ്പിക്കുന്നത്. അതു നര്‍മ്മദാ തീരത്തായിരുന്നു.

എന്തായാലും ഓണം എന്നത് മനോഹരമായ സങ്കല്പമാണു നമുക്കു നല്‍കുന്നത്. കള്ളവും ചതിയുമില്ലാത്ത, എല്ലാവരും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന ലോകത്തെ സ്വപ്നം കാണാന്‍ ഓണം നമ്മെ പ്രപ്തരാക്കി. അതാണു ഏറ്റവും മഹനീയം-അവര്‍ ചൂണ്ടിക്കാട്ടി.

ഭിന്നതകളില്‍ നിന്നു മാറി യോങ്കേഴ്‌സില്‍ മലയാളി ഒന്നിച്ചു ചേര്‍ന്ന്നു നടത്തുന്ന ഉത്സവമാണു ഇതെന്നതാണു ഈ ഓണാഘോഷത്തെ മധുരതരമാക്കുന്നതെന്നു അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ് ചൂണ്ടിക്കാട്ടി. ഭാരവാഹികള്‍ പ്രതീക്ഷിച്ചതിലും വലിയജന പിന്തുണയാണു തങ്ങള്‍ക്ക് ലഭിച്ചത്-ഫോമാ ട്രഷറര്‍ സ്ഥാനാര്‍ഥി കൂടിയായ ഷിനു പറഞ്ഞു.

സിനിമാതാരങ്ങളായ വിനീത്, ലക്ഷ്മി ഗോപാലസ്വാമി, ഗായകന്‍ വിവേകാനന്ദന്‍, കോമഡി താരങ്ങളായ കലാഭവന്‍ പ്രജോദ്, സുബി എന്നിവരും സംഘവും അവതരിപ്പിച്ചസംഗീത - നൃത്ത -കോമഡി ഷോ ആയിരുന്നു മുഖ്യാകര്‍ഷണം.

സഞ്ചു കുറുപ്പ്,സഞ്ചു കളത്തിപ്പറമ്പില്‍, ലിബിമോന്‍ ഏബ്രഹാം, ബാബുരാജ് പിള്ള, സുരേഷ് നായര്‍, പ്രദീപ് നായര്‍ തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.

അടുത്തകാലം വരെ രണ്ടായി വിഭജിച്ചു നിന്നിരുന്ന യോങ്കേഴ്‌സിലെ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന്പ്രസിഡന്റ് ഷിനു ജോസഫും ടീമുമാണ് മുന്‍കൈ എടുത്തതെന്നു തോമസ് കൂവള്ളൂര്‍ പറഞ്ഞു.

'ധാരാളം മലയാളികള്‍ ഒന്നിച്ചു താമസിക്കുന്ന യോങ്കേഴ്‌സില്‍ മലയാളികള്‍ ഒരു ശക്തി തന്നെ ആണെന്നു പറയാം. യോങ്കേഴ്‌സില്‍ മലയാളികള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഷിനുജോസഫിനെപ്പോലുള്ള ഒരാള്‍ നേതൃ സ്ഥാനത്തേയ്ക്കു കടന്നു വന്നത് യോങ്കേഴ്‌സ് നിവാസികളായ മലയാളികള്‍ക്കെല്ലാം പ്രത്യാശയ്ക്കു കാരണമായിത്തീര്‍ന്നിരിക്കുകയാണ്. എന്തിനേറെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏറെക്കുറെ വൈരികളെപ്പോലെ കഴിഞ്ഞിരുന്ന എന്റെ തൊട്ടയല്‍പക്കക്കാരയ മുന്‍കാല സുഹൃത്തുക്കള്‍ കഴിഞ്ഞകാല തെറ്റുകള്‍ മറന്ന് സ്‌നേഹത്തിന്റെ കൂട്ടായ്മയിലേക്കു വന്നതു കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ചാരിതാര്‍ത്ഥ്യം. ഫോമാ-ഫൊക്കാനാ എന്ന പേരില്‍ യോങ്കേഴ്‌സിലെ മലയാളികള്‍ തമ്മിലടിക്കാതെ ഒന്നിക്കാനിട വരട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു -കൂവള്ളൂര്‍ എഴുതി.

വെസ്റ്റ്‌ചെസ്റ്റര്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണര്‍ തോമസ് കോശി, ഹാരി സിംഗ്, ഫോമാ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ഫൊക്കാന ഫൗണ്ടേഷന്‍ ചെയ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന ആര്‍.വി.പി. ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫോമാ ആര്‍.വി.പി. പ്രദീപ് നായര്‍, ഫോമാ മുന്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്, മുന്‍ ജോ. ട്രഷറര്‍ ജോഫ്രിന്‍ ജോസ്, ഫൊക്കാന മുന്‍ സെക്രട്ടറി ജോണ്‍ ഐസക്ക് , ഡോ. ജേക്കബ് തോമസ്, ഷാജി മാത്യു, രാജു സക്കറിയാ, ബിജു ഉമ്മന്‍, ജോര്‍ജ് വര്‍ക്കി തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
ഐക്യഗാഥയായി യോങ്കേഴ്‌സില്‍ ഓണാഘോഷം ഹ്രുദ്യമായി
ഐക്യഗാഥയായി യോങ്കേഴ്‌സില്‍ ഓണാഘോഷം ഹ്രുദ്യമായി
ഐക്യഗാഥയായി യോങ്കേഴ്‌സില്‍ ഓണാഘോഷം ഹ്രുദ്യമായി
ഐക്യഗാഥയായി യോങ്കേഴ്‌സില്‍ ഓണാഘോഷം ഹ്രുദ്യമായി
ഐക്യഗാഥയായി യോങ്കേഴ്‌സില്‍ ഓണാഘോഷം ഹ്രുദ്യമായി
ഐക്യഗാഥയായി യോങ്കേഴ്‌സില്‍ ഓണാഘോഷം ഹ്രുദ്യമായി
ഐക്യഗാഥയായി യോങ്കേഴ്‌സില്‍ ഓണാഘോഷം ഹ്രുദ്യമായി
Join WhatsApp News
നാരദന്‍ 2017-09-26 17:46:31
ഓണം  pazപഴംതുണി  പരിവം ആയി ,പുതിയത്  വല്ലതും  നോക്കണം 
പൊങ്കാല  അയാല്ലോ?
ഫോമ ഫോക്കാന  പ്രസ് ക്ലബ്‌ , കത്തോലിക്കര്‍ , ഓര്‍ത്തഡോക്‍സ്‌ ,പാത്രിയര്‍ക്കീസ് , മാര്‍ത്തോമ ,CSI
+ each malyali associan,church, towns all have their own PONKALA 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക