തന്റെ എക്കാലത്തെയും വലിയ ആഗ്രഹമാണ് സംവിധായകന് ആവുകയെന്ന് ദുല്‍ഖര്‍ സല്മാന്. ചില സ്റ്റോറിലൈനുകള്‍ മനസിലുണ്ടെന്നും എന്നാല്‍ എഴുത്തില്‍ താന്‍ പിന്നിലാണെന്നും പറയുന്നു ദുല്‍ഖര്‍. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.
ചിന്തകള്‍ പേപ്പറിലേക്ക് പകര്‍ത്തുന്നതില്‍ വളരെ പിന്നിലാണ് ഞാന്‍. പക്ഷേ എന്റെ മനസില്‍ ചില കഥകളുണ്ട്. പക്ഷേ എല്ലാറ്റിനുമപ്പുറം സിനിമ സംവിധാനം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എക്കാലത്തും എനിക്കാ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അയാള്‍ അഭിനയത്തില്‍ നിന്ന് ഒളിച്ചോടി എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. പിന്നെ, അച്ഛനുമായുള്ള താരതമ്യങ്ങളും. അതിനാല്‍ ഭയമുണ്ടായിരുന്ന കാര്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു നടനായി.ദുല്‍ഖര്‍ പറയുന്നു.
എപ്പോഴെങ്കിലും നിര്‍മ്മാണരംഗത്തേക്ക് വരുന്നപക്ഷം സ്വന്തം ചിത്രങ്ങള്‍ക്ക് മാത്രമായിരിക്കില്ല പണം മുടക്കുന്നതെന്നും പറയുന്നു ദുല്‍ഖര്‍. ചെറുചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാവണമെന്നുണ്ട് എനിക്ക്. അതിനാല്‍ താല്പര്യമുള്ള എല്ലാ പ്രോജക്ടുകളുടെയും ഭാഗമാവാന്‍ കഴിയാറില്ല. പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചാല്‍ അത്തരം ചിത്രങ്ങള്‍ക്കൊപ്പം നില്ക്കാന് സാധിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു.