ഡാളസ്: ഫാര്‍മേഴ്സ് ബ്രാഞ്ച് സെയിന്റ് മേരീസ് വലിയ പള്ളി ആഡിറ്റോറിയത്തില്‍
വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രോവിന്സിന്റെ
കുടക്കീഴില് അരങ്ങേറിയ കലാ സന്ധ്യയില്‍ ലഭിച്ച തുകയില്‍ നിന്നും ഒരു
വിഹിതം ഹൂസ്റ്റണ്‍ റീലീഫ് ഫണ്ടിലേക്ക് നല്കി.
ഹൂസ്റ്റണില്‍ നിന്നും എത്തിയ
പ്രൊവിന്‍സ് റീജിയന് പ്രസിഡന്റ് പി. സി. മാത്യു തുക കൈമാറി. മലയാളികളുടെ
നന്മയാണ് ഡബ്ല്യൂഎംസി ആഗ്രഹിക്കുന്നതെന്ന് അമേരിക്ക റീജിയന് പ്രസിഡന്റ്.
പി.സി. മാത്യു, ഡാലസ് ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്സ്മോന്‍ മൈക്കിള്‍
എന്നിവര്‍ പറഞ്ഞു.