ദിലീപിന്റെ രാമലീല വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്മാന് ചിത്രമായ സോലോ തിയേറ്ററുകളിലേക്ക് എത്തിയത്. ഡിക്യു ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ഇത്. മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്. രാമലീലയുടെ ഷോ വെട്ടിക്കുറച്ചും പൂര്‍ണ്ണമായി നീക്കം ചെയ്തുമാണ് സോലോ പ്രദര്‍ശിപ്പിച്ചത്.ഹോള്‍ഡ് ഓവര്‍ ആവാതെ മറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി രാമലീലയെ മാറ്റുന്ന നീക്കത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം അറിയിച്ചു.