തൊടുപുഴ: യുഡിഎഫ് നടത്തിയ രാപ്പകല്‍ സമരത്തില്‍ പിന്തുണയുമായി കേരള കോണ്‍ഗ്രസ്എം വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫ് പങ്കെടുത്തതിനെ ന്യായീകരിച്ച് പാര്‍ട്ടി ചെയര്മാന് കെ.എം.മാണി. സ്വന്തം നിയോജക മണ്ഡലത്തില്‍ സഹോദരപാര്ട്ടി നടത്തിയ പരിപാടിയിലാണ് ജോസഫ് പങ്കെടുത്തതെന്നും അതില്‍ തെറ്റില്ലെന്നും മാണി പറഞ്ഞു.
മുന്നണി പ്രവേശനത്തെ ചൊല്ലി പാര്‍ട്ടിയിലും വീട്ടിലും രണ്ട് അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫിലേക്ക് പോകാന്‍ ജോസ്.കെ.മാണി താത്പര്യം പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
വ്യാഴാഴ്ചയാണ് ഇടുക്കിയിലെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി തൊടുപുഴയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജോസഫ് യുഡിഎഫ് വേദിയിലെത്തിയത്. പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണി നെല്ലൂരായിരുന്നു ഇടുക്കിയില്‍ സമരത്തിന്റെ ഉദ്ഘാടകന്‍.