ശീമാട്ടിയുടെ ഏറ്റവും പുതിയ ബീന കണ്ണന് ഡിസൈനര്‍ സാരികളുടെയും ഗൗണുകളുടെയും ലഹംഗകളുടെയും വലിയ നിര ഒക്ടോബര്‍ 7ന് വൈകുന്നേരം 7ന് ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ അവതരിപ്പിച്ചു. ഹോസ്റ്റസ് രോഹിണി ഇടിക്കുളയുടെ ആമുഖവും തുടര്‍ന്ന് സോപാന സംഗീതവും ജനാര്‍ദ്ദന്‍ ആത്രിയുടെ ഗസലുകളും ചടങ്ങിന് മിഴിവേകി.
സെലിബ്രിറ്റി ആക്ടര്മാരായ രാധിക ആപ്തേ, മംമ്ത മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം ബീന കണ്ണന് എല്ലാ ഫാഷന്‍ റൗണ്ടുകള്‍ക്കും നേതൃത്വം കൊടുത്തു. ഇടവേളകളില്‍ അമൃത സുരേഷിന്റെ ഗാനാലാപവും ഷോ മ്യൂസിക് ഡയറക്ടര്‍ അല്‍ഫോണ്‍സ് ജോസഫ് നയിച്ച ഗാനവിരുന്നും കാതുകള്‍ക്കും കണ്ണുകള്‍ക്കും നവ്യാനുഭവമായി.
രാധിക ആപ്തേ നേതൃത്വം കൊടുത്ത സീക്വന്‍സുകളില്‍ സൂപ്പര്‍ മോഡലുകളും സെലിബ്രിറ്റി മോഡലുകളും ബീന കണ്ണന് ഡിസൈനര്‍ ബ്രൈഡല്‍ സാരികളും ഗൗണുകളും ലഹങ്കകളും അണിഞ്ഞ് പ്രേക്ഷകരുടെ മനം കവര്‍ന്നു. തുടര്‍ന്ന് നടന്ന ബ്രൈഡല്‍ കപ്പിള്‍ ടീമുകളുടെ നൃത്ത ചുവടുകളും ശ്രദ്ധേയമായി.
മംമ്ത മോഹന്‍ദാസ് നയിച്ച ശീമാട്ടി കസ്റ്റമര്‍ മോഡലുകളുടെ റാമ്പിംഗ് ആയിരുന്നു അടുത്ത ആകര്‍ഷണീയ റൗണ്ടുകള്‍. എല്ലാവരും ബീന കണ്ണന് ഡിസൈന്‍ ചെയ്ത ബ്രൈഡല്‍ വസ്ത്രനിരയില് തിളങ്ങി.
ചടങ്ങ് ഉച്ചസ്ഥായിലെത്തുന്നത് ബീന കണ്ണനും, രാധികയും മംമ്തയും സൂപ്പര്‍ സെലിബ്രിറ്റി മോഡലുകളും കസ്റ്റമര്‍ മോഡലുകളും റാമ്പില്‍ വന്നപ്പോഴായിരുന്നു. കൊറിയോ ഗ്രാഫര്‍ ദാലു കൃഷ്ണദാസ്. ബീന കണ്ണന് ബ്രൈഡല്‍ ഫാഷന്‍ ഷോ 2017 നെ കുറിച്ച് സംസാരിക്കവെ ബീന കണ്ണന് പറഞ്ഞു. 'കാഞ്ചീപുരം പട്ടിന്റെ അഴകില്‍ വൈവിധ്യമാര്‍ന്ന ഉത്തരേന്ത്യന്‍ സാരി-വസ്ത്ര പാരമ്പര്യങ്ങളായ പൈഥനി, ജംദാനി, ജാമ്യവാര് എന്നിവ സമന്വയിച്ചപ്പോള്‍ നവവധുവിന് അഴകിന്റെ പുതുപുത്തന്‍ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്.' 2017 - 18 ലെ ബ്രൈഡല്‍ ട്രെന്‍ഡുകളില്‍ ശീമാട്ടിയുടെ സംഭാവനയെപ്പറ്റിയും അവര്‍ സംസാരിച്ചു.