മുംബൈ: കായല്‍, ഭൂമി
കൈയേറ്റങ്ങളില്‍ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് എന്‍സിപി ദേശീയ
നേതൃത്വത്തിന്റെ പിന്തുണ. മന്ത്രിക്കെതിരായ ആരോപണം രാഷ്ട്രീയ
ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് ദേശീയ നേതൃത്വം പ്രതികരിച്ചു.
ആരോപണങ്ങളില്‍ യാതൊരു
വസ്തുതയുമില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കേണ്ട സാഹചര്യം
നിലനില്‍ക്കുന്നില്ലെന്നും ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍
പ്രതികരിച്ചു.