കൊല്ലം: യുഡിഎഫ് ഹര്‍ത്താലിനിടെ വാഹനങ്ങള്‍
തടഞ്ഞ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയു ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ്. സഞ്ചാര
സ്വാതന്ത്ര്യം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കൃഷ്ണയ്ക്കെതിരെ
കേസെടുത്തിരിക്കുന്നത്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍
ചെയ്തിരിക്കുന്നത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍
പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്നലെയാണ് യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചത്.
ഇതിനിടെയാണ് ബിന്ദു കൃഷ്ണ വാഹനം തടഞ്ഞത്. വാഹനയാത്രികരെ തടയുന്നതും
ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ്
കേസെടുത്തത്.