ഡാലസ്: ഓഗസ്റ്റ് നാല്, അഞ്ച്, ആറ്
തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പാരിഷ് ഹാളില്‍ വച്ച്
നടന്ന ടെക്സാസ് ഒക്കലഹോമാ ഇന്റര്‍പാരിഷ് ടാലന്റ് മത്സരങ്ങള്‍
അത്യുജ്ഞലവും അവിസ്മരണിയവും ആയി. പെയര്‍ലാന്റ് സെന്റ് മേരിസ് ചര്‍ച്ച്
ആതിഥേയത്വം വഹിച്ചു. എട്ട് സീറോമലബാര്‍ പള്ളികളില്‍ നിന്ന് അഞ്ഞുറ് ഓളം
മത്സരാര്‍ഥികളാണ് പങ്കെടുത്തത.് ഏറ്റവും അധികം പോയിന്റ് നേടി സെന്റ്
അല്‍ഫോന്‍സാ കോപ്പേല് ചര്‍ച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സെന്റ് അല്‍ഫോന്‍സാ ചര്‍ച്ചിനെ പ്രതിനിധികരിച്ച് മത്സരത്തില്‍ പങ്കെടുത്ത
വിസ്മയ ജോസഫ് സെമിക്ലാസിക്കല്‍ ഡാന്‍സ്, മലയാളം, ഇംഗ്ലിഷ് ഗാനം ഇവയില്‍
ഒന്നാം സ്ഥാനവും ഫോക്ക് ഡാന്‍സില്‍ രണ്ടാം സ്ഥാനവും നേടി ടാലന്റ്
സ്റ്റാര്‍ ആയി തെരഞ്ഞെടക്കപ്പെട്ടു. ശ്രിമതി മിനി ശ്യാമിന്റെ
ശിഷ്യത്വത്തിലാണ് വിസ്മയ ഡാന്‍സ് പഠിച്ചത്. ഗ്രൂപ്പ് ഡാന്‍സില്‍ കാറ്റഗറി
രണ്ടിലും മൂന്നിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് അല്‍ഫോന്‍സാ
കോപ്പേല് ചര്‍ച്ച് ടീമിന് മൂന്നു കലാതിലകപട്ടമുള്ള ശ്രിമതി ശീതള്‍
സെബിന് കോറിയോഗ്രാഫ് നിര്‍വഹിച്ചു.
IPTF ആദ്യമായി നടത്തിയ മാര്‍ഗംകളിയിലും സെന്റ് അല്‍ഫോന്‍സാ കോപ്പേല്
ഒന്നാം സ്ഥാനം കരസ്ഥമാക്കി, ശീതള്‍, ഗ്ലാഡിസ്, ബിന്‍സി, മഞ്ജു, നിതുല,
നികിതാ, ക്രിസ്റ്റന്‍, നിമ്മി എന്നിവര്‍ മാര്‍ഗംകളിയില്‍ വേഷമിട്ടു.