ടിപ്പു സില്‍ത്താന്‍
ജന്മദിനാഘോഷപരിപാടികളില്‍ പങ്കെടുക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി. ഇത്
സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും, ഉത്തര കന്നട
ജില്ലാ കളക്ടര്‍ക്കും കത്തു നല്‍കിയതായി കേന്ദ്ര നൈപുണ്യവികസന വകുപ്പു മന്ത്രി
അനന്തകുമാര്‍ ഹെഗ്ഡെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
ചടങ്ങില്‍ നിന്ന്
ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന കത്തിന്റെ പകര്‍പ്പടക്കമാണ് ട്വീറ്റ്. മുതിര്‍ന്ന
ബിജെപി നേതാക്കളും പരിപാടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍
ടിപ്പു ജയന്തി ആഘോഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സംഘപരിവാര സംഘടനകള്‍ പരിപാടിയെ
എതിര്‍ത്ത് പരസ്യമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍
തന്നെ ടിപ്പു ജയന്തി ആഘോഷിക്കാനൊരുങ്ങത്. നവംബര്‍ പത്തിനാണ് കര്‍ണാടകയില്‍ ടിപ്പു
ജയന്തി ആഘോഷിക്കുന്നത്.
അതേസമയം സര്‍ക്കാരിന്റെ ഭാഗമായിരിക്കെ ഇങ്ങനെ ഒരു
കത്ത് അനന്ത്കുമാര്‍ എഴുതാന്‍ പാടില്ലായിരുന്നെന്ന് കര്‍ണടക മുഖ്യമന്ത്രി
സിദ്ധരാമയ്യ പ്രതികരിച്ചു. കേന്ദ്രസംസ്ഥാന നേതാക്കള്‍ക്ക് ക്ഷണപത്രം
അയച്ചിട്ടുണ്ട്. അത് സ്വീകരിക്കണോ വേണ്ടയോ എന്ന് അവര്‍ക്കു തീരുമാനിക്കാം.
സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.