ബെര്‍ലിന്‍: ജര്‍മനിയിലെ ഫ്രീഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ ഭാര്യയെയും, കാമുകനെയും വെടിവെച്ചു കൊന്നശേഷം ഭര്‍ത്താവ് സ്വയം ജീവനൊടുക്കി. ബാഡന്‍ വ്യുര്ട്ടംബെര്ഗ് സംസ്ഥാനത്തെ ഐസ്ലിംഗനില് വ്യാഴാഴ്ചയാണ് സംഭവം.
കൊല്ലപ്പെട്ട കൊര്‍ണേലിയ യെല്ന(56), കാമുകന് യാനിക്ക് (26) എന്നിവരുടെ മൃതദേഹം വീടിന്റെ നിലവറയിലെ ഗാരേജില്‍ കിടന്ന ബിഎംഡബ്ല്യു കാറിന്റെ മുന്‍സീറ്റിലും ഭര്‍ത്താവ് മാര്‍ക്കുസ് യേലയുടെ(56) മൃതശരീരം കാറിന്റെ പിന്‍സീറ്റിലും പോലീസ് കണ്ടെത്തുകയായിരുന്നു. സംശയം തോന്നിയ അയല്‍വാസി പോലീസില്‍ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്.
കൊര്‍ണേലിയ ഭര്‍ത്താവുമായിട്ടുള്ള വിവാഹബന്ധം നിയമപരമായി വേര്പെടുത്താനിരുന്ന സമയത്താണ് ഭര്‍ത്താവ് കൃത്യം നിര്‍വഹിച്ചതെന്നാണ് പോലീസ് ഭാഷ്യം. കാറിനുള്ളില്‍ നിന്ന് ഭര്ത്താവിന്റേതെന്നു സംശയിക്കുന്ന കത്തും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍