അല്‍ഹസ്സ: നവയുഗം സാംസ്ക്കാരികവേദി അല്‍ഹസ്സ മസറോയിയ യൂണിറ്റ് കമ്മിറ്റി മുഖേന അപേക്ഷിച്ച നോര്‍ക്കാ കാര്‍ഡുകളുടെ വിതരണവും, അംഗത്വ കാമ്പയിന് ഉദ്ഘാടനവും സംഘടിപ്പിച്ചു.
മസറോയിയ യൂണിറ്റ് പ്രസിഡന്റ് സമീറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം നവയുഗം അല്‍ഹസ്സ മേഖല പ്രസിഡന്റ് രാജീവ് ചവറ ഉത്ഘാടനം ചെയ്തു. അംഗത്വകാര്‍ഡിന്റെ വിതരണം ഫിലിപ്പ് പത്രോസിന് കാര്‍ഡ് കൈമാറിക്കൊണ്ട് അല്‍ഹസ്സ മേഖല സെക്രെട്ടറി ഇ.എസ്.റഹിം തൊളിക്കോട് നിര്‍വഹിച്ചു.
പ്രവാസികള്‍ക്ക് നോര്‍ക്ക നല്കുന്ന സേവനങ്ങളെക്കുറിച്ച് അല്‍ഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈന്‍ കുന്നിക്കോട് വിശദീകരണം നടത്തി.
അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ലത്തീഫ് മൈനാഗപ്പള്ളി, മേഖല നേതാക്കളായ ബിജു മലയടി, ആനന്ദ് അമ്പാടി തുടങ്ങിയവര്‍ ആശംസപ്രസംഗം നടത്തി.
ഫോട്ടോ: അംഗത്വകാര്‍ഡിന്റെ വിതരണം ഫിലിപ്പ് പത്രോസിന് കാര്‍ഡ് കൈമാറിക്കൊണ്ട് ഇ.എസ്.റഹിം തൊളിക്കോട് നിര്‍വ്വഹിയ്ക്കുന്നു.