ഹൈദരാബാദ് : വിജയ്യുടെ തമിഴ് ചിത്രം
മെര്‍സലിന്റെ തെലുങ്ക് പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു.
'അദിരിന്ദി' എന്നപേരിലാണ് ചിത്രം വെള്ളിയാഴ്ച തെലുങ്കില്‍ റിലീസ്
ചെയ്യാനിരുന്നത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി
നിര്‍മാതാക്കള്‍ അറിയിച്ചു.
ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി 400ഓളം
തിയറ്ററിലാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ചിത്രത്തിന്റെ ക്ളൈമാക്സില്
കേന്ദ്ര സര്‍ക്കാരിനെതിരായുള്ള ജിഎസ്ടി അടക്കമുള്ള പരാമര്‍ശം വന്‍
വിവാദമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ്
പ്രദര്‍ശനാനുമതി നിഷേധിച്ചത്.
ചിത്രത്തിനും നടന് വിജയ്ക്കെതിരെയും ബിജെപി
നേതൃത്വമടക്കമുള്ള സംഘപരിവാറുകാര്‍ ഭീഷണി സ്വരവുമായി
രംഗത്തുവന്നിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല