ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ്
ഓര്‍ത്തഡോക്സ് ചര്‍ച്ച്, മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയാസ്
മാര്‍ തിയോഫിലോസ് തിരുമേനിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഒക്ടോബര്‍ 29-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന അനുശോചന
യോഗത്തില്‍ ഇടവക വികാരി വെരി. റവ. ചെറിയാന് നീലാങ്കല്‍ അധ്യക്ഷത വഹിച്ചു.
അഭിവന്ദ്യ തിയോഫിലോസ് തിരുമേനി സഭയുടെ ഒരു തിളങ്ങുന്ന നക്ഷത്രം
ആയിരുന്നുവെന്നും സഭയുടെ മകുടത്തിലെ ഒരു പൊന്‍തൂവലാണു നഷ്ടപ്പെട്ടതെന്നും
അനുസ്മരിച്ചു.
തുടര്‍ന്നു ഏബ്രഹാം ജേക്കബ് മൂലയില്‍, ജോണ്‍ സാമുവേല്‍, ജെസി മാത്യു,
ജേക്കബ് തോമസ്, സണ്ണി ജേക്കബ്, മാത്യു ജോര്‍ജ് എന്നിവര്‍ അനുശോചന
പ്രസംഗങ്ങള്‍ നടത്തി. ഇടവക ജനങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം യോഗത്തില്‍
സംബന്ധിച്ചു.
വാര്‍ത്ത അയച്ചത്: മാത്യു ജോര്‍ജ് (പി.ആര്.ഒ).