സ്റ്റോറി
ടാക്കിസിന്റെ ബാനറില്‍ സൗമ്യ ആര് നിര്‍മ്മിച്ച് നവാഗത സംവിധായകനായ രാജീവ്
വര്‍ഗീസ് സംവിധാനം ചെയ്യുന്ന അങ്ങനെ ഞാനും പ്രേമിച്ചു എന്ന ചിത്രത്തിന്റെ ഫസ്റ്റ്
ലുക്ക് പോസ്റ്റര്‍ ഗായകന് വിജയ് യേശുദാസ് പുറത്തിറക്കി.
പുതുമുഖങ്ങള്‍
പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം പ്രണയകഥയാണ് പറയുന്നത്. നാടക അക്കാദമിയില്‍
പഠിക്കുന്ന നാലു ചെറുപ്പക്കാരും അവര്‍ക്കിടയിലേക്കു കടന്നു വരുന്ന ആണ്‍കുട്ടികളെ
പോലൊരു പെണ്‍കുട്ടിയും. ഈ പെണ്‍കുട്ടി ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാക്കുന്ന
മാറ്റങ്ങളാണ് പിന്നീട് ചിത്രം പറയുന്നത്.
ജീവ, ജീവന്, വിഷ്ണു
നമ്പ്യാര്‍, സൂര്യകാന്ത്, ശിവകാമി, സ്നേഹ എന്നീ പുതുമുഖങ്ങളാണ്
ചിത്രത്തില്‍
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സിദ്ദിഖ്, മേജര്‍ രവി, നീന
കുറുപ്പ്, നിര്‍മ്മല്‍ പാലാഴി, അങ്കമാലി ഫെയിം സിനോജ് എന്നിവരും ചിത്രത്തില്‍
അണിനിരക്കുന്നു.
ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം. ഹരിനാരായണനും
നിഷാദും ചേര്‍ന്നാണ് ഗാനരചന. വിജയ് യേശദാസ്, നജീം അര്‍ഷാദ് എന്നിവരാണ്
ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ
ഛായാഗ്രാഹകനാണ് ഈ ചിത്രത്തിലും ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നത്. എഡിറ്റിങ്ങ്
റെക്സണ്‍ ജോസഫ് നിര്‍വഹിക്കുന്നു.