മെല്‍ബണ്‍: സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനു കൊടിയേറി. ക്ലേറ്റന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചാപ്പലിലാണ് ഒക്ടോബര്‍ 29 ഞായറാഴ്ച വിശുദ്ധ കുര്‍ബാനനന്തരം ഫാ. ചാള്‍സ്മോന്‍ എപിയുടെ സാന്നിദ്ധ്യത്തില്‍ ഫാ. സജു ഉണ്ണൂണ്ണി, നൂറു കണക്കിനു വിശ്വാസികളുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ അവസരത്തില്‍ കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചത്.
നവംബര്‍ മാസം ഒന്നിന് ബുധനാഴ്ച വൈകുന്നേരം 6.30നു സന്ധ്യാനമസ്കാരത്തോടുകൂടി പ്രത്യേക കുര്‍ബാന കത്തീഡ്രലിലും ചാപ്പലിലും നടത്തപ്പെടും. 4, 5 തീയതികളില്‍ നടത്തപ്പെടുന്ന പ്രധാന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ആഡലെയ്ഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക വികാരി റവ. ഫാ. അനീഷ് കെ സാം പ്രധാന കര്‍മ്മികനാകും. നവംബര്‍ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 നു സമര്‍പ്പണ പ്രാര്‍ത്ഥന, 7.30നു സന്ധ്യാനമസ്കാരം, മധ്യസ്ഥപ്രാര്‍ത്ഥന എന്നിവ കത്തീഡ്രലില്‍ നടത്തപ്പെടും. 4 ശനിയാഴച് രാവിലെ 8.30നു പ്രഭാത നമസ്കാരവും വി. കുര്‍ബാനയും കത്തീഡ്രലില്‍ വച്ചു നടത്തപ്പെടും. വൈകുന്നേരം 6ന് സന്ധ്യാനമസ്കാരവും, സുവിശേഷ പ്രസംഗവും തുടര്‍ന്ന് പെരുന്നാള്‍ പ്രദക്ഷിണവും വാഴ്വും നേര്‍ച്ച വിളന്പും നടത്തപ്പെടും. 5 ഞായറാഴ്ച രാവിലെ 8ന് പ്രഭാതനമസ്കാരവും തുടര്‍ന്നു വി. കുര്‍ബാനയും, പെരുന്നാള്‍ ശ്രുശ്രൂഷകളും നടത്തപ്പെടും. പെരുന്നാള്‍ പ്രദക്ഷിണം വാഴിവോടുകൂടി സമാപിക്കുന്പോള്‍ നേര്‍ച്ച വിളന്പു നടത്തപ്പെടും.
തുടര്‍ന്നു നടത്തപ്പെടുന്ന ആദ്യഫലപ്പെരുനാളിലും അനുബന്ധ പെരുന്നാള്‍ ചടങ്ങുകളിലും മെല്‍ബണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാല്‍നടയായും അല്ലാതെയും കടന്നു വരുന്ന നൂറു കണക്കിനാളുകള്‍ പങ്കെടുക്കും. പരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പു പ്രതിഷ്ഠിച്ചിട്ടുള്ള വിക്ടോറിയായിലെ ഏക ദേവാലയമെന്ന പ്രത്യേകത ക്ലേറ്റന്‍ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിനുണ്ട്. പെരുന്നാളിനുള്ള തുടക്കം ദേവാലയത്തില്‍ ആരംഭിക്കുന്പോള്‍ തന്നെ അതില്‍ പങ്കെടുക്കുവാനും അനുഗ്രഹം പ്രാപിക്കുവാനുമുള്ള അത്മീയമായ ഒരുക്കങ്ങള്‍ വ്യക്തികളിലുണ്ടാവണമെന്നും പ്രാര്ത്ഥനാപൂര്വ്യം എല്ലാ കാര്യങ്ങളിലും വന്നു സംബന്ധിച്ച് വിശ്വാസികള്‍ ഏവരും അനുഗ്രഹം പ്രാപിക്കണമെന്നും ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന് അറിയിച്ചു. ഇടവകകൈക്കാരന്‍ എം സി ജേക്കബ്, സെക്രട്ടറി ജിബിന്‍ മാത്യു എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വികാരി അറിയിച്ചു.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍