കോട്ടയം: മോഹന്ലാല്ബി.ഉണ്ണികൃഷ്ണന് ചിത്രം വില്ലന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നാണ് വ്യാജ പതിപ്പ് അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സൂപ്പര്‍ ഹിറ്റായ ദിലീപ് ചിത്രം രാമലീലയും തീയറ്ററില്‍ എത്തിയതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു.
വില്ലന്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കന്‍ കേരള പോലീസിലെ സൈബര്‍ വിഭാഗം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 27ന് തീയറ്ററുകളില്‍ എത്തിയ വില്ലന്‍ മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയായ ചിത്രത്തില്‍ സിദ്ധിഖ്, രഞ്ജി പണിക്കര്‍, ചെന്പന്‍ വിനോദ് ജോസ്, റാഷി ഖന്ന, ഹന്‍സിക, വിശാല്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.